മലപ്പുറം : കേരള പൊലീസിൽനിന്ന് വിരമിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ ഐ എം വിജയന് 25ന് ഔദ്യോഗിക യാത്രയയപ്പ് നൽകും. പരേഡ് ഗ്രൗഡിൽ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. എംഎസ്‌പി ഹെഡ് ക്വാർട്ടേഴ്‌സിലാണ് യാത്രയയപ്പ്. മലപ്പുറത്ത് എംഎസ്‌പിയിൽ അസി. കമാൻഡൻ്റായ വിജയന് അന്നേദിവസം 56 വയസ്സാവും. സർവീസ് പൂർത്തിയാവുന്നത് 30നാണ്.
കേരള പൊലീസിൽനിന്ന് വിരമിച്ച പഴയകാല ഫുട്ബോൾ താരങ്ങളുടെ നേതൃത്വത്തിൽ 28ന് വൈകിട്ട് നാലിന് മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിലും യാത്രയയപ്പുണ്ട്. ഐ എം വിജയൻ ഉൾപ്പെടുന്ന പഴയകാല കേരള പൊലീസ് ടീമും മലപ്പുറം വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ടീമും തമ്മിൽ ഫുട്ബോൾ മത്സരവും നടക്കും.
പൊലീസ് ടീമിനായി യു ഷറഫലി, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, കുരികേശ് മാത്യു, പി പി തോബിയാസ്, പി ഹബീബ് റഹ്മാൻ, അലക്സ് അബ്രാഹം, എഡിസൺ, സി വി ശശി, രാജേഷ്, തോമസ്, ശ്രീനിവാസൻ, ഷിംജിത്ത്, ബഷീർ, പൗലോസ്, അശോകൻ, റോയി റോജസ് എന്നിവർ കളത്തിലിറങ്ങും.
മലപ്പുറം വെറ്ററൻസിനായി ആസിഫ് സഹീർ, യു അബ്ദുൾ കരീം, സുരേന്ദ്രൻ മങ്കട, പി വി സന്തോഷ്, മുജീബ്, നൗഷാദ് പാരി, ടൈറ്റാനിയം ഹമീദ്, ഷബീറലി എന്നിവർ ജേഴ്‌സിയണിയും. ഐ എം വിജയനുമായ.