Wednesday, February 11, 2026
HomeThrissur Newsഐസ്ക്രീം കവർന്ന് കള്ളൻ;മോഷണം പൊലീസിൻറെ മൂക്കിനു താഴെ
spot_img

ഐസ്ക്രീം കവർന്ന് കള്ളൻ;മോഷണം പൊലീസിൻറെ മൂക്കിനു താഴെ

വാടാനപ്പള്ളി: വാടാനപ്പള്ളി പൊലീസ് സ്റ്റേഷനു സമീപത്തെ കടയുടെ പൂട്ട് തകർത്ത് മോഷണം.18000ലധികം രൂപയും ഐസ്ക്രീമും കവർന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത എരയേടത്ത് പ്ര വീണിന്റെ ഉടമസ്ഥയിലുള്ള നന്ദന സ്റ്റോഴ്സ് കട യിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നട ന്നത്. കടയുടെ രണ്ട് പൂട്ടുകളും തന്ത്രപൂർവം പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ മേശയി ലെ പേഴ്സിൽ സൂക്ഷിച്ചിരുന്ന പണവും പ്രവീണി ന്റെ ഭാര്യ നാലര വർഷമായി കുടുക്കയിൽ ശേഖ രിച്ച പണവും മേശയിൽ ഉണ്ടായിരുന്ന നോട്ടുക ളും കഴിഞ്ഞ ദിവസം 1800 രൂപക്ക് വാങ്ങി വെച്ചി രുന്ന ബീഡിയും ഐസ്ക്രീമുമാണ് കവർന്നത്.

പൈസ എല്ലാം കൂടി 18000 ലധികം രൂപ വരുമെ ന്ന് പ്രവീൺ പറഞ്ഞു. കട തുറക്കാൻ വന്നപ്പോഴാ ണ് പ്രവീൺ മോഷണ വിവരം അറിയുന്നത്.

പൊലീസ് സ്റ്റേഷന് ഏകദേശം 35 മീറ്ററോളം അ ടുത്താണ് കട. സമീപമാണ് കിഴക്കേ ടിപ്പു സുൽ ത്താൻ റോഡും തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയും. സമീപത്തെ ക്ഷേത്രത്തിലെ ഭണ്ഡാരം മുമ്പ് പല തവണ തകർത്ത് പണം കവർന്നതിൽ പൊലീസിന് നേരെ വിമർശനം നിലനിൽക്കുമ്പോ ഴാണ് സ്റ്റേഷന് സമീപം കടയിലും കവർച്ച നടന്ന ത്. പ്രവീൺ നൽകിയ പരാതി പ്രകാരം പൊലീസ് സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ പുലർ ച്ചെ രണ്ടിന് ഒരു ഓട്ടോറിക്ഷ കടക്ക് സമീപം വന്ന് നിൽക്കുന്ന ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്.

വാഹനത്തിന്റെ നമ്പർ പരിശോധിച്ച് മോഷ്ടാവി നെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments