Saturday, December 13, 2025
HomeSPORTSലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ്
spot_img

ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി : ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്‌സ് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മയക്കുമരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും മരണങ്ങളുമൊക്കെ സംബന്ധിച്ച വാർത്തകൾ കേരളത്തിൽ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. നമ്മുടെ സമൂഹത്തിൽ നിന്നും പൂർണമായി മയക്കുമരുന്ന് ഉപയോഗം തുടച്ചുനീക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് ക്യാംപയിൻ ഫാൻ അഡൈ്‌വസറി ബോർഡ് യോഗത്തിൽ നിന്നുള്ള കൂട്ടായ തീരുമാനങ്ങളിൽ നിന്നാണ് സേ നോ ടു ഡ്രഗ്‌സ് ക്യാംപയിൻ ആരംഭിച്ചിരിക്കുന്നത്.

യെല്ലോ ഹേർട്ട് ഇനിഷ്യേറ്റിവിൻ്റെ ഭാഗമായുള്ള ഈ ക്യാംപയിൻ വെറുമൊരു സന്ദേശമായി മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിലേക്ക് ശക്തമായ ബോധവത്ക്കരണവും, മയക്കുമരുന്നിനേയും മറ്റ് നിരോധിത ലഹരികളേയും പ്രതിരോധിക്കുവാനും അവയോട് പോരാടാനുള്ള പുതിയ മുന്നേറ്റമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സേ നോ ടു ഡ്രഗ്‌സ് ക്യാംപയിൻ. മയക്കുമരുന്ന് ഉപഭോഗത്താൽ തകർന്നിരിക്കുന്ന വ്യക്തികളേയും കുടുംബങ്ങളേയും ആരോഗ്യകരവും സുരക്ഷിതവുമായ പുതിയ പാതയിലേക്ക് നയിക്കുവാനാണ് ഈ പദ്ധതിയിലൂടെ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ താരങ്ങൾക്കൊപ്പം ക്ലബിനെ സ്നേഹിക്കുന്ന മുഴുവൻ ആൾക്കാരും ഒരുമിച്ച് ചേർന്നുള്ള കൂട്ടായ ശ്രമമാണിത് ആരോഗ്യകരമായ സമൂഹനിർമിതിക്കായി അവർ ഒരുമിച്ച് ശബ്ദമുയർത്തും. അത് ഒരു സന്ദേശം പ്രചരിപ്പിക്കുന്നതോ, ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്നതോ, അല്ലെങ്കിൽ ഒരു ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതോ ആവാം – ബ്ലാസ്റ്റേഴ്‌സ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments