കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന കമ്പനിയില്‍ തൊഴില്‍ പീഡനം. കഴുത്തില്‍ നായയുടെ ബെല്‍റ്റിട്ടാണ് പീഡനം. ടാര്‍ഗറ്റ് തികക്കാന്‍ സാധിക്കാത്തവരെയാണ് പീഡനത്തിന് ഇരയാകുന്നത്. നഗ്നരാക്കി തല്ലുകയും പട്ടിണിക്കിടുകയും ചെയ്യുന്നു.
അതേസമയം പീഡനം നടന്നത് പലരിവട്ടത്തെ സ്ഥാപനത്തിലല്ലെന്ന് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് ഉടമ ജോയ് ജോസഫ് പൊലീസിനോട് പറഞ്ഞു. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ ഏജന്‍സികളാണ് മറ്റ് സ്ഥാപനങ്ങള്‍ പെരുമ്പാവൂരിലെ ഏജന്റായ ഉബൈല്‍നെതിരെയാണ് ലൈംഗിക പീഡന പരാതി . അതേസമയം തൊഴിലാളി പീഡനത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പാലാരിവട്ടം സി ഐ രൂപേഷ് പറഞ്ഞു.
അതേസമയം മനുഷ്യത്വരഹിതമായ ഇത്തരം സംഭവങ്ങള്‍ കേരളത്തിന് അപമാനമുണ്ടാക്കുന്നതാണെന്നും തൊഴിലാളികളെ പട്ടിയെപ്പോലെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നടത്തിക്കുകയും നിലത്ത് കോയിനിട്ട് നക്കിയെടുക്കാന്‍ പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അത്യന്തം ഹീനമായ സംഭവമാണ് നടന്നിട്ടുള്ളതെന്നും ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിന് നേതൃത്വം കൊടുത്ത വ്യക്തികളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.