രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. തസ്‌ലീമ ഇടപെട്ട് സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നാണ് വിവരം. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. 25,000 രൂപ നല്‍കണമെന്ന ചാറ്റും ലഭിച്ചു.

പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുന്‍പും തസ്‌ലിമ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെണ്‍കുട്ടിയെ എത്തിച്ചു നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതേസമയം തസ്‌ലീമ സുല്‍ത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമായിരിക്കും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലന്‍ഡില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ എക്‌സൈസിന്റെ ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.
തസ്‌ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ ‘പുഷ്’ കിട്ടിയെന്ന തസ്‌ലീമ സുല്‍ത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് ‘പുഷ്’.
ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. വാടകയ്‌ക്കെടുത്ത വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ എവിടെയെല്ലാം ഇവര്‍ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും ഉടന്‍ എക്‌സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്‌സൈസ് കണക്കുകൂട്ടുന്നത്. കേസില്‍ തസ്‌ലീമയുടെ കൂട്ടാളി ഫിറോസിനെയും പൊലീസ് പിടികൂടിയിരുന്നു