കൊച്ചി: കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് വലിച്ചെറിയുന്നത് മൊബൈലിൽ പകർത്തിയ സഞ്ചാരി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ അത് എം ജി ശ്രീകുമാറിൻ്റെ വീട്ടിൽ നിന്നാണെന്ന് കണ്ടെത്തി.തുടർന്ന് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.നോട്ടീസ് ലഭിച്ചതോടെ എം ജി ശ്രീകുമാർ പിഴയൊടുക്കി.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഫോട്ടോ/വീഡിയോ തെളിവുസഹിതം അറിയിക്കാനുള്ള വാട്സാപ് നമ്പർ –
9446700800