മലയാള സിനിമയിലെ എക്കാലത്തെയും ലേഡി സൂപ്പർസ്റ്റാർ ഷീല തന്നെയാണ് . മലയാളസിനിമ ഒരുകാലത്തു അടക്കിഭരിച്ച നായിക ആയിരുന്നു ഷീല. നിർമാതാക്കളും സംവിധായകരും ഇവരുടെ കോൾ ഷീറ്റിനായി കാത്തിരുന്നു.
തൃശൂർ കണിമംഗലം സ്വദേശിയായ സെലിൻ ഷീല ആയപ്പോൾ മലയാളസിനിമയുടെ ലേഡി സൂപ്പർസ്റ്റാർ പദവിയാണ് ഏറെക്കാലം ഷീലയുടെ കയ്യിൽ ഭദ്രമായിരുന്നു.ഇന്ന് ലോകം അറിയുന്ന അഭിനേത്രിയത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും വെട്ടിപിടിക്കലിന്റെയും ചരിത്രമുണ്ട്. തീക്ഷ്ണ സൗന്ദര്യവും ബുദ്ധിയും സാമർത്യവും ഉള്ള ഒരു സ്ത്രീ.നായിക എന്നതിനുമപ്പുറം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആർജ്ജവവും ഷീലക്കുണ്ടായിരുന്നു.

ഷൂട്ടിംഗ് തിരക്കിലും ചിത്രരചനക്കും കഥകൾ എഴുതാനുമായി അവർ സമയം കണ്ടെത്തിയിരുന്നു .
മികച്ച പ്രണയജോഡികളാണ് നസീറും ഷീലയും. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ നായിക – നായികന്‍മാരായി അഭിനയിച്ച താരങ്ങളെന്ന ഗിന്നസ് റെക്കോര്‍ഡും ഇരുവരുടെയും പേരിൽ തന്നെ. 1963 ല്‍ പുറത്തിറങ്ങിയ ‘നിണമണിഞ്ഞ കാല്‍പ്പാടുകളി’ലൂടെ വെളളിത്തിരയില്‍ ഒരുമിച്ച തങ്കച്ചനും അമ്മിണിയും കടത്തനാട്ടുമാക്കം (1978) വരെ 130ലേറെ ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചത്.

നൂറിലേറെ ചിത്രങ്ങളില്‍ നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അഗ്നിപുത്രിയാണ് ഞങ്ങൾ ഇരുവരുടെയും ഇഷ്ട ചിത്രം. 1967 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ വലിയ നമ്പൂതിരി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കലക്ടറുടെ വേഷത്തിലാണ് നസീര്‍ അഭിനയിച്ചത്. ഷീല മോശം സാഹചര്യത്തില്‍ റെസ്‌ക്യൂ ഹോമിലെത്തിയ പെണ്‍കുട്ടിയുടെ വേഷത്തിലും… പിന്നീട് നസീര്‍ ഷീലയെ വിവാഹം കഴിക്കുന്നതൊക്കെയാണ് അതിന്‌റെ കഥ. കണ്ണുതുറക്കാത്ത ദൈവങ്ങളെ എന്ന പാട്ട് ചിത്രീകരിച്ചതൊക്കെ ഇപ്പോഴും ഷീലാമ്മ ഓർക്കുന്നു. എന്തുകൊണ്ടോ ആ സിനിമയാണ് ഇഷ്ടമെന്ന് നസീറും പലകുറി പറഞ്ഞിട്ടുണ്ട്.

മലയാളത്തിന്റെ അഭിനയ റാണി ഷീലയ്ക്ക് ജന്മദിനാശംസകൾ!
– cultural desk thrissurtimes
