കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ വാനിന് തീപിടിച്ചു. ചിത്രീകരണത്തിനുളള വസ്തുക്കള്‍ കൊണ്ടുവന്ന വാനിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്. ഇന്നലെ (മാർച്ച് 1) ആയിരുന്നു സംഭവം.
തീപിടിത്തത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലക്ഷങ്ങള്‍ വിലയുളള സാധനങ്ങളാണ് തീപിടിത്തത്തില്‍ കത്തി നശിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.