ഒല്ലൂർ: പുത്തൂർ കോക്കാത്ത് സ്വദേശി പ്രണവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഒല്ലൂർ പൊലീസ് പിടികൂടി. ടാർസൺ എന്ന് വിളിക്കുന്ന ധനിലിനെയാണ് (34)കല്ലൂർ പാറക്കാട് നിന്ന് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രണവും കൂട്ടുകാരും രാത്രി വീട്ടിൽ ഇരിക്കുമ്പോൾ ധനിൽ വീടിന് മുന്നിലെത്തി വെല്ലുവിളിക്കുകയും പുറത്തിറങ്ങി വന്ന പ്രണവിനെ കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു.
കുത്തുകൊണ്ട് പ്രണവിനെ സുഹൃത്തുക്കൾ ഉട ൻ ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ ഒല്ലൂ ർ പൊലീസ് ഉടനെ സ്ഥലത്തെത്തിയെങ്കിലും ധ നിൽ രക്ഷപ്പെട്ടു. എ.സി.പി എസ്.പി. സുധീരന്റെ നിർദേശാനുസരണം ഒല്ലൂർ ഇൻസ്പെക്ടർ പി. എം. വിമോദിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കല്ലൂർ പാറക്കാട് നിന്ന് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാ ക്കിയ ധനിലിനെ റിമാൻഡ് ചെയ്തു. എ.എസ്. ഐമാരായ സുരേഷ്, സരിത, സീനിയർ സി.പി.ഒ അഷർ, സി.പി.ഒമാരായ സുഭാഷ്, അജിത്, സുനീ ഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.