Thursday, May 8, 2025
HomeCity News3 ബംഗ്ലാദേശ് സ്വദേശികൾ തൃശൂരിൽ പിടിയിലായി
spot_img

3 ബംഗ്ലാദേശ് സ്വദേശികൾ തൃശൂരിൽ പിടിയിലായി

രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ തൃശൂരിൽ നിന്നും 3 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ ആയി. അന്തിക്കാട് പൊലീസ് ചെമ്മാപ്പിള്ളിൽ നിന്നാണ് 3 പേരെ പിടികൂടിയത്. 2 പേർ ഓടി രക്ഷപ്പെട്ടു.

ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ. കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല.

ഇവർ കൊൽക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments