ഇന്ന് ഓഫീസ് കഴിഞ്ഞ് റൂമിലേക്ക് വരുമ്പോളാണ് റോഡിൽ സേഫ്റ്റി ട്രാഫിക്ക് കോണുകൾ നിരത്തി വച്ചത് ശ്രദ്ധിച്ചത് , കൂടെ ഒരു വണ്ടിയും. വണ്ടി പാസ് ചെയ്യ്തപ്പോളാണ് മാൻഹോൾ ക്ലീൻ ചെയ്യുകയാണെന്ന് മനസിലായത്. ഞാൻ ഓടിച്ച വണ്ടി കുറച്ചൂടെ മുന്നോട്ട് പോയപ്പോളാണ് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയത് , വണ്ടി തിരിച്ച് സൈഡാക്കി എടുത്ത ഫോട്ടോയാണ് പോസ്റ്റിനൊപ്പമുള്ളത്.
2023 Dec ൽ ഇന്ത്യയിലെ പ്രധാന പത്രങ്ങളിൽ വന്ന ഒരു വാർത്ത കഴിഞ്ഞ 5 വർഷത്തിനിടയിൽ 443 ആളുകൾ ആണ് മാൻഹോൾ ക്‌ളീൻ ചെയ്യുമ്പോൾ മരണപെട്ടത്(റിപ്പോർട്ട് ചെയ്ത എണ്ണം, ചെയ്യാത്തത് എത്ര ഉണ്ടാവും എന്ന് ഊഹിക്കാമല്ലോ ) . ഇന്ത്യയിൽ മാൻഹോൾ ക്‌ളീൻ ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നിയമം തന്നെ പാസ്സ് ആക്കിയിട്ടുണ്ട് എന്ന് ഓർക്കണം.
കേരളത്തിൽ 2015 ൽ ദാരുണമായ ഒരു സംഭവം നടന്നു, മാൻഹോൾ വൃത്തിയാകുന്നതിനു ഇടയിൽ ഒരാൾ മരണപെട്ടു. ഇത്തരം അപകടങ്ങൾ ഒഴുവാക്കാൻ 2016 ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ തീരുമാനിച്ചു.
അതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം അന്നത്തെ IT സെക്രട്ടറി ( M Sivasankar IAS ) കേരളത്തിലെ കുറച്ച് കുട്ടികൾക്ക് ഒരു അസൈൻമെൻ്റ് ഏൽപ്പിക്കുന്നത് , മനുഷ്യൻ ഇറങ്ങി ക്ലീൻ ചെയ്യുന്നതിന് പകരം റോബോട്ടിനെ ഡവലപ്പ് ചെയ്യണം. ഇതിന് വേണ്ടി സർക്കാർ തന്നെ ടെക്നോപാർക്കിൽ സ്പേസും അനുവദിച്ചു. ആ കുട്ടികൾ സർക്കാർ ഉദ്ദേശിച്ച രീതിയിൽ തന്നെ വളരെ വേഗത്തിൽ റോബോർട്ട് ഉണ്ടാക്കി. അന്ന് ആ കുട്ടികൾ ഉണ്ടാക്കിയ കമ്പനിയുടെ പേര് ജെൻ റോബോട്ടിക്സ് , പ്രൊഡക്റ്റിൻ്റെ പേര് ബാൻ്റികൂട്ട്.
ഞാൻ പോസ്റ്റിൽ ഇട്ട ചിത്രത്തിൽ വണ്ടിക്കും ആളിനും ഇടയിലുള്ളതാണ് ബാൻൻ്റികൂട്ട് റോബോർട്ട് . ഇന്ന് കേരളത്തിൽ ഒരു മാൻഹോളിലും ആളുകൾ ഇറങ്ങുന്നില്ല. പകരം ബാൻറികൂട്ടാണ് വൃത്തിയാക്കുന്നത്.
നിങ്ങൾക്ക് ഇന്ത്യയിൽ മറ്റ് ഏത് സംസ്ഥാനത്ത് പോയാലും മാൻഹോൾ വൃത്തിയാക്കാൻ മനുഷ്യർ ഇറങ്ങുന്നത് കാണാൻ സാധിക്കും , കേരളത്തിൽ കാണില്ല. ( ബാൻൻ്റി കൂട്ട് റോബോട്ട് മറ്റു സംസ്ഥാനങ്ങളും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് )
കേരളം പലകാര്യത്തിലും ഇന്ത്യയ്ക്ക് മാതൃകയാണ് കേരളത്തിൽ ജനിച്ചത് കൊണ്ട് മാത്രം നമുക്ക് 5 വർഷം കൂടുതൽ ജീവിക്കാം ( കേരളത്തിൻ്റെ ആയുർദൈർഘ്യം 75, ഇന്ത്യയുടെ ശരാശരി 70 ) ഇന്ത്യയിലെ ഏത് മാനവ വികസന സൂചിക എടുത്തുനോക്കിയാലും കേരളം ഒന്നാമതാണ്.
അതേ , കേരള സർ , 100 % ലിറ്ററസി സർ.
-അശ്വിൻ അശോക്