സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സർക്കാറിനും പൊലിസിനും പാർട്ടി നേതൃത്വത്തിനുമെതിരെ വിമർശനം. പാർട്ടി നേതൃത്വത്തിന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ആകുന്നില്ല. നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണമെന്നും പ്രതിനിധികൾ. ജനപ്രതിനിധികൾ പാർട്ടി ഭാരവാഹിത്വത്തിലേക്ക് എത്തുന്നതിൽ രണ്ടു നയം. ഉന്നത കമ്മറ്റികളിൽ പ്രവർത്തിക്കുന്നവർ പോലും ഇതിനെ വിരുദ്ധമായി ഭാരവാഹിത്വത്തിൽ തുടരുന്നുവെന്ന് സമ്മേളനത്തിൽ വിമർശനം.
പരാതി പറയാൻ എത്തുന്ന സിപിഐഎം നേതാക്കളെ പോലും പോലീസ് ഗൗനിക്കുന്നില്ലെന്നും വിമർശനം. ആർഎസ്എസുകാർ സ്റ്റേഷനിൽ എത്തിയാൽ പോലീസ് ഉദ്യോഗസ്ഥർ കസേരയിട്ട് നൽകുന്നു. സിപിഐഎം പ്രവർത്തകരെ എത്തിയാൽ പോലീസ് സ്റ്റേഷനിൽ വിലയില്ല. ചില പോലീസ് സ്റ്റേഷനുകളിൽ പാർട്ടി നേതാക്കളുടെ കങ്കാണിമാരുടെ ഭരണം നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോഴും പോലീസ് മർനോപധിയെന്നും ആഭ്യന്തരവകുപ്പിൽ നടക്കുന്നത് ബ്യൂറോക്രാറ്റുകളുടെ ഭരണമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.