Wednesday, February 12, 2025
HomeKeralaസംസ്ഥാനത്ത് കെഎസ്ആർടിസി പണിമുടക്ക്; പലയിടങ്ങളിലും സർവീസ് മുടങ്ങി
spot_img

സംസ്ഥാനത്ത് കെഎസ്ആർടിസി പണിമുടക്ക്; പലയിടങ്ങളിലും സർവീസ് മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി പണിമുടക്ക് പുരോ​ഗമിക്കുന്നു. നെടുമങ്ങാട് കെഎസ്ആർടിസി ഓഫീസ്‌ ടിഡിഎഫ് ഉപരോധിച്ചു. 12 പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തെ പലയിടങ്ങളിലും സർവീസ് മുടങ്ങി.

കൊല്ലത്ത് 18 സർവീസുകൾ മുടങ്ങി. ചാത്തന്നൂരിൽ 10 സർവീസുകളും നോർത്ത് പറവൂരിൽ 13 സർവീസും മുടങ്ങി. തിരുവനന്തപുരം എറണാകുളം ഡിപ്പോകളിൽ സർവീസുകൾ മുടങ്ങിയിട്ടില്ല. പണിമുടക്കിൻ്റെ ഭാ​ഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട്‌ ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു.ടിഡിഎഫ് പണിമുടക്കിൽ തിരുവനന്തപുരത്ത് സർവീസുകൾ മുടങ്ങിയില്ല. കൊല്ലത്ത് 76ൽ 58 ബസ്സുകൾ സർവീസ് നടത്തി.പുനലൂരിലും കൊട്ടാരക്കരയിലും സർവീസ് മുടങ്ങിയിട്ടില്ല. പുനലൂരിൽ ഒരു ബസ് അധിക സർവീസസ് നടത്തി. പത്തനാപുരത്ത് 53ൽ 53 ബസുകളും സർവീസ് നടത്തുന്നുണ്ട്. കാസർകോടും മുഴുവൻ ബസുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിലും മുടക്കമില്ലാതെ സർവീസ് നടത്തുന്നുണ്ട്. നോർത്ത് പറവൂരിൽ 35 ബസ്സുകൾ സർവീസ് നടത്തുന്നു.

എല്ലാ മാസവും അഞ്ചിന് മുമ്പ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്മാറില്ലെന്നാണ് യൂണിയൻ പറയുന്നത്. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്

സ്ഥാപനത്തെ നശിപ്പിക്കാനാണ് സമരമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. താൽക്കാലിക ജീവനക്കാരെ ഉപയോ​ഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ നിർദ്ദേശം. ഡയസ്നോൺ കർശനമാക്കി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. സിവിൽ സർജൻ്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർ‌ട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദ്ദേശം.

12 പ്രധാനആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ​ഗതാ​ഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമരകാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴും മാസം പകുതിയാകുന്നതോടെയാണ് ശമ്പളം നൽകുന്നതെന്നാണ് പരാതി. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ടിഡിഎഫ് നേതൃത്വത്തിൻ്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments