Saturday, March 15, 2025
HomeNATIONALആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി
spot_img

ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി

ആദായ നികുതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. മധ്യ ഇടത്തരം വിഭാഗക്കാര്‍ക്കായി വന്‍ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷമുള്ളവര്‍ക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.

ഉപഭോഗം കൂട്ടാനുള്ള ധനമന്ത്രിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മധ്യവര്‍ഗത്തിന്റെ ഉപഭോഗശേഷി കുറയുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നികുതിയിളവ് വരുത്തിക്കൊണ്ട് മധ്യര്‍ഗത്തിന്റെ പോക്കറ്റിലേക്ക് കൂടുതല്‍ പണം എത്തിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇത് വിപണിയിലേക്കിറക്കി വിപണിയെ കൂടുതല്‍ ചലനാത്മകമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദായ നികുതി പരിധി 10 ലക്ഷം വരെയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം പരിധി 12 ലക്ഷമാക്കുകയായിരുന്നു. ഭരണപക്ഷം കയ്യടിച്ചാണ് ഇത് സ്വാഗതം ചെയ്തത്.

അതേസമയം, രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ബില്ല് അടുത്താഴ്ച വരും. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങള്‍ക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങള്‍ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.

ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 202526 ലെ ധനക്കമ്മി 4.4 ശതമാനം. പുതിയ ആദായ നികുതി ബില്ലില്‍ ലളിതമായ വ്യവസ്ഥകളാകുമെന്ന് ധനമന്ത്രി. വ്യക്തിഗത ആദായ നികുതി പരിഷ്‌കാരം അവസാനം. ടി ഡി എസ് ,ടി സി എസ് പ്രായോഗികമാക്കും. ടി ഡി എസ് പരിധി ഉയര്‍ത്തി. വാര്‍ഷിക പരിധി വാടകയിന്മേല്‍ 6 ലക്ഷമാക്കി ഉയര്‍ത്തി. ഉത്പന്നങ്ങളുടെ വില്‍പനയ്ക്ക് ടി ഡി എസും ടി സി എസും ബാധകമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments