Thursday, March 20, 2025
HomeKeralaഭിന്നശേഷി അവകാശ നിയമബോധവൽക്കരണത്തിനായുള്ള രണ്ട് ഷോർട്ട് ഫിലിമുകളുടെ പ്രകാശനം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു
spot_img

ഭിന്നശേഷി അവകാശ നിയമബോധവൽക്കരണത്തിനായുള്ള രണ്ട് ഷോർട്ട് ഫിലിമുകളുടെ പ്രകാശനം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു

തിരുവനന്തപുരം : ഭിന്നശേഷിക്കാരുടെ അവകാശ നിയമബോധവൽക്കരണത്തിനായുള്ള 2 ഷോർട്ട് ഫിലിമുകളുടെ പ്രകാശനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ കെ.എസ്.എഫ്.ഡി.സി യുമായി സഹകരിച്ച് ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 19,37 എന്നിവയെ അടിസ്ഥാനമാക്കി 3 മിനിട്ട് വീതം ദൈർഘ്യമുള്ള രണ്ട് ഷോർട്ട് ഫിലിമുകളും ഒരു മിനിട്ട് വീതമുള്ള രണ്ട് പരസ്യ ചിത്രങ്ങളും നിർമ്മിക്കുകയുണ്ടായി.സെക്ഷൻ 19 പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്വയം തൊഴിൽ പരിശീലനം,സ്വയം തൊഴിൽ, സൗജന്യ നിരക്കിൽ വായ്‌പ എന്നിവ ഉൾപ്പെടെ തൊഴിലിനാവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭിന്നശേഷി അവകാശ നിയമത്തിലെ വകുപ്പ് 37 പ്രകാരം കൃഷി ഭൂമി, വീട് എന്നിവ അനുവദിക്കുന്നതിൽ ഭിന്നശേഷിക്കാർക്ക് 5% സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ട് (ലൈഫ് പദ്ധതി ഉൾപ്പെടെ സർക്കാരിൻ്റെ എല്ലാ ഭവന പദ്ധതികൾക്കും ഈ സംവരണം ബാധകമാണ്). കൂടാതെ എല്ലാ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിലും വികസന പദ്ധതികളിലും 5% സംവരണം ഭിന്നശേഷിക്കാർക്ക് ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥ ഉൾപ്പെടുത്തി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് നിർമ്മിച്ച 3 മിനിട്ട് ദൈർഘ്യമുള്ള രണ്ട് ഷോർട്ട് ഫിലിമുകൾ ബഹു.ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ചേമ്പറിൽ വെച്ച് പ്രകാശനം ചെയ്യുകയായിരുന്നു.

സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോക്ടർ പി.ടി.ബാബുരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സൈനുലാബുദീൻ,ഫിനാൻസ് ഓഫീസർ സന്തോഷ് കുമാർ,ഡെപ്യൂട്ടി സെക്രട്ടറി രാജീവ്.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments