Sunday, March 2, 2025
HomeEntertainment'ഒരു ജാതി ജാതകം'.
spot_img

‘ഒരു ജാതി ജാതകം’.

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം’. ഒരു കോമഡി എന്റർടെയ്നർ ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം ജനുവരി 31 ന് തിയേറ്ററിലെത്തും.

നിഖില വിമലിന് പുറമേ ഏഴു നായികമാരാണ് ചിത്രത്തിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിത മധു, വര്‍ഷ എന്നിവരാണ് സിനിമയിലെ മറ്റു നായികമാർ. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാകേഷ് മണ്ടോടിയാണ്. ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം നിർവഹിക്കുന്നു. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് ഷാജി പുൽപ്പള്ളി. കോസ്റ്റ്യും ഡിസൈൻ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ അനിൽ ഏബ്രഹാം. ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ. കാസ്റ്റിങ് ഡയറക്ടർ പ്രശാന്ത് പാട്യം. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സൈനുദ്ദീൻ. പ്രൊഡക്‌ഷൻ എക്സിക്യുട്ടിവ്സ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments