ചാലക്കുടി: സമീപകാലത്ത് ചാലക്കുടിപ്പുഴയിലെ ഉയർന്ന മേഖലകളിലെ മുതല സാന്നിധ്യം പുഴയിൽ കുളി ക്കാനിറങ്ങുന്നവർക്കും രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവർക്കും വർധിച്ച ആശങ്കക്ക് കാരണമാകുന്നു
കഴിഞ്ഞദിവസം വേളൂക്കരയ്ക്ക് സമീപത്തെ പമ്പ് ഹൗസ് കടവിൽ ഒരു യുവാവിനെ കാണാതായതിനെ തു ടർന്ന് രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേന വളരെ കരുതലോടെയാണ് പുഴയിൽ തിരച്ചിൽ നടത്തിയത്
ഏതാനും മാസം മുമ്പ് അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് പുഴയിൽ നീന്തുന്നതിനിടെ കാണാതായ പ്പോഴും രക്ഷാപ്രവർത്തകർക്ക് ഇതേ ആശങ്ക ഉണ്ടായിരുന്നു. പുഴയിൽ മുതലകൾ പെറ്റുപെരുകുന്നതിനാ ൽ നാളുകൾ കഴിയുന്തോറും ഈ ആശങ്ക വർധിക്കുകയാണ്.
സമീപകാലത്ത് ചാലക്കുടിപ്പുഴയിലെ മുതലകൾ പാറക്കെട്ടുകളിൽ കിടക്കുന്ന ദൃശ്യങ്ങൾ വീഡിയോ ആ യും ഫോട്ടോ ആയും പകർത്തിയിരുന്നു.
ഇതിൽ ഒന്നിൽ പക്ഷിയെ പിടികൂടുന്ന മുതലയുടെ ചിത്രവുമുണ്ടായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ ഒരുവീട്ടിൽ കയറിയ മുതലയെ വനപാലകരെത്തി പിടികൂടിയിരുന്നു. പുഴയിൽ ചത്ത മുതലക ളെയും കണ്ടെത്താറുണ്ട്. 2018ലെ പ്രളയകാലത്ത് കാഞ്ഞിരപ്പിള്ളിയിലെ പാടശേഖരത്തിൽനിന്ന് ഒരു മുത ലയെ നാട്ടുകാർ പിടികൂടിയിരുന്നു. ഇതോടെയാണ് ചാലക്കുടിപ്പുഴയോരത്ത് മുതല ഭീതി പരന്നത്.
അതിരപ്പിള്ളി മുതൽ പരിയാരം വരെയുള്ള പുഴയുടെ ഭാഗങ്ങളിലാണ് മുതലകളെ കണ്ടുവരുന്നത്. പുഴയു ടെ കയങ്ങളിൽ പലയിടത്തും ഇവ കിടക്കുന്നതായി സൂചനയുണ്ട്.
ഇവയെ തുരത്തുന്നത് എങ്ങനെയാണെന്നറിയാതെ വിഷമത്തിലാണ് അധികാരികൾ, ചാലക്കുടിപ്പുഴയി ലെ മീനുകളാണ് മുതലയുടെ ഇരകൾ, മനുഷ്യരെ ആരെയും മുതലകൾ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്യ പ്പെട്ടിട്ടില്ല. അതേസമയം അവക്ക് ഭക്ഷണം കിട്ടാതാവുമ്പോൾ മനുഷ്യർക്കെതിരെ തിരിയുമോയെന്ന ആശ * നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് പഴയതുപോലെ ധൈര്യത്തോടെ പുഴയിലിറങ്ങാനാവില്ലെന്നാണ് ക്ഷാപ്രവർത്തകരുടെ അഭിപ്രായം



