അതിരപ്പിള്ളി: വാഴച്ചാൽ വനം ഡിവിഷനിലെ ആനക്കയം റേഞ്ചിൽ ഒരാഴ്ചയോളം പഴക്കമുള്ള ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. ഷോളയാർ വനമേഖലയിൽ അടവര ഭാഗത്ത് 30 വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ ജഡമാണ് കഴിഞ്ഞ ദിവസം വനത്തിൽ പരിശോധനയ്ക്കു പോയ വനപാലകർ കണ്ടെത്തിയത്. പുലിയുടെ ആക്രമണത്തിലാണ് ആനക്കുട്ടി ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.