Sunday, December 22, 2024
HomeBREAKING NEWSഅതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാർക്ക് വെട്ടേറ്റു; ഭർത്താവ് മരിച്ചു, ഒരാൾ അറസ്റ്റിൽ
spot_img

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാർക്ക് വെട്ടേറ്റു; ഭർത്താവ് മരിച്ചു, ഒരാൾ അറസ്റ്റിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാർക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തിൽ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്ത‌ാംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം. ചന്ദ്രമണി, സത്യൻ, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മൂർച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു.

ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സത്യന്റെ മൃതദേഹം ഏറെ വൈകിയും വനത്തിൽനിന്ന് പുറത്തെത്തിക്കാനായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments