തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ചോദ്യ പേപ്പർ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും. ചോദ്യ പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു.



