തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയ ഭക്തരിൽനിന്ന് 17 പവനോളം വരുന്ന സ്വർണമാലകൾ മോ ഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ ചെന്നൈ പാളയം സ്വദേശി ശെൽവി (35), മധുരെ എം.എസ്. കോള നി സ്വദേശി പാർവതി (41), മധുരൈ മടക്കുളം സ്വദേശി സരസ്വതി (69), ചെന്നൈ സ്വദേശി അമ്മു (70) എ ന്നിവരെയാണ് സാഗോക്ക് സ്ക്വാഡിൻ്റെ സഹായത്തോടെ ത്യശൂർ ഈസ്റ്റ് പൊലീസ് ആലുവയിൽനിന്ന് പി ടികൂടിയത്.
സെപ്റ്റംബറിലാണ് ആഭരണങ്ങൾ മോഷണം പോയത്. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം ഈസ്റ്റ് പൊലീസും സാഗോക്ക് സ്ക്വാഡും ചേർന്ന് അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ ആലുവ എളമക്കരിയിലുള്ള ലോഡ്‌ജിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ശെൽവിയുടെ പേരിൽ എറണാകുളം, ചേർത്തല, തൃക്കാക്കര, വലപ്പാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാ യി നാല് ക്രിമിനൽ കേസുകളും പാർവതിക്ക് എറണാകുളം, ഉദയംപേരൂർ, വലപ്പാട് എന്നി സ്റ്റേഷനുകളി ലായി നാല് ക്രിമിനൽ കേസുകളുമുണ്ട്.
അസി. പൊലീസ് കമീഷണർ സലീഷ് എൻ. ശങ്കരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇ ൻസ്പെകടർ ജിജോ, സബ് ഇൻസ്പെകടർമാരായ ബിപിൻ നായർ, സുനിൽ, ഫിസ്റ്റോ, അസി. സബ് ഇ ൻസ്പെകടർമാരായ രതിമോൾ, ദുർഗ സിവിൽ പൊലീസ് ഓഫിസർമാരായ പളനിസ്വാമി അജ്മൽ, സൂരജ്, സുനീബ്, ഗ്രീജിത്ത്, സ്റ്റൈനി, പ്രദീപ്, ശരത്ത്, സൂഷിൽ, നിതിൻ, ജിതിൻ, അബി ബിലായി എന്നിവരാണ് ഉ ണ്ടായിരുന്നത്



