ത്യശൂർ: അൻപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് കെഎ സ്എഫ്‌ഇ സ്മാർട് ഗോൾഡ് ഓവർ ഡ്രാഫ്റ്റ് എന്ന പദ്ധതിയും ചിട്ടി ഡോർ കലക്ഷൻ സംവിധാനം സുതാര്യവും സുഗമവുമാക്കുന്ന ഏജന്റ് ആപ്പും അവതരിപ്പിച്ചു. ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.വരദരാജൻ സ്മാർട് ഗോൾഡ് ഓവർ ഡ്രാഫ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഒപ്പം ഏജന്റ് ആപ് ഇൻസ്റ്റാൾ ചെയ്ത ഉപകരണം ഏജന്റുമാരുടെ പ്രതിനിധിയായ ഇ.കെ.സുനിൽകുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പ്ലാനിങ്
വിഭാഗം എജിഎം ഷാജു ഫ്രാൻസിസ്, ഐടി ഡിജിഎം എ. ബി. നിശ, ജനറൽ മാനേജർമാരായ എസ്. ശരത്ചന്ദ്രൻ, പി.ശ്രീകുമാർ തുട ങ്ങിയവർ പ്രസംഗിച്ചു.സ്വർണം ജാമ്യമായി സ്വീകരിച്ചു കൊണ്ടുള്ള ഓവർ ഡ്രാഫ്റ്റ് പദ്ധതിയാണ് സ്മാർട്ട് ഗോൾഡ്
ഓവർ ഡ്രാഫ്റ്റ് ഉപഭോക്താക്കൾക്ക് ശാഖയിൽ വരാതെ തന്നെ പവർ ആപ് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനും തിരിച്ചടവു
നടത്താനും കഴിയും. ഏജന്റ് ആപ് വരുന്നതോടെ ചിട്ടിയിലേക്കുള്ള ദൈനംദിന പിരിവു സമ്പ്രദായ ഡിജിറ്റലാകും.