ചലച്ചിത്രമേളയിൽ ശബാന ആസ്‌മിക്ക് ആദരം
തിരുവനന്തപുരത്ത് നാളെ ആരംഭിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ നടി ശബാന ആസ്‌മിയെ ആദരിക്കും.
അര നൂറ്റാണ്ടിലേറെ സിനിമ, നാടക മേഖലകൾക്കു നൽകിയ സംഭാവ നകൾ മുൻ നിർത്തിയാണിത്. വൈകിട്ട് 6നു നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. വിഖ്യാത സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരി പാടികൾക്കു ശേഷമാണു ചടങ്ങ്. തുടർന്ന് ഉദ്ഘാടനചി ത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും