വടക്കാഞ്ചേരി : എങ്കക്കാട് ദേശത്തിന്റെ ഉത്രാളിപ്പൂരം വിളംബര പത്രിക പ്രകാശനം പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടന്നു. നടൻ അനീഷ് ഗോപാൽ ദീപം തെളിയിച്ചു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ ഡോ. പി. കൃഷ്ണദാസായിരുന്നു പ്രകാശനം.
തിരുത്തുമേൽ സ്റ്റീൽസ് മാനേജിങ് ഡയറക്ടർ ജോഷ് കുമാർ സ്വീകരിച്ചു. ദേശം മുൻ പ്രസിഡന്റ് മാരാത്ത് വിജയനിൽനിന്ന് സെക്രട്ടറി പി.ആർ. സുരേഷ് കുമാർ ആദ്യ സംഭാവന സ്വീകരിച്ചു. പ്രസിഡന്റ് ടി.പി. ഗിരീശൻ അധ്യക്ഷനായി. ചടങ്ങിൽ വിവിധ ദേശക്കമ്മിറ്റി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
പരക്കാട് മഹേശ്വരൻ, വരവൂർ ഹരിദാസ്, മച്ചാട് കണ്ണൻ, തിരുവില്വാമല ജയൻ, മുണ്ടത്തിക്കോട് സന്തോഷ് എന്നിവരായിരുന്നു പഞ്ചവാദ്യത്തിനു നേതൃത്വം.