Wednesday, December 11, 2024
HomeBREAKING NEWSദിലീപിൻ്റെ ശബരിമല ദർശനം; സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
spot_img

ദിലീപിൻ്റെ ശബരിമല ദർശനം; സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ സത്യവാങ്മൂലം നൽകും. ശബരിമല സ്‌പെഷ്യൽ കമ്മീഷണറും വിശദമായ റിപ്പോർട്ട് നൽകും.

ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉൾപ്പടെ നാല് പേർക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടീവ് ഓഫീസർ ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. നടൻ ദിലീപിനൊപ്പം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമാണ് വിഐപി ദർശനം നേടിയത്.

ഇതിലാണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്‌പെഷൽ കമ്മീഷണറും വിശദീകരണം നൽകുന്നത്. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുൻനിരയിൽ നിന്നാണ് ദിലീപും വിവാദ സംഘാംഗങ്ങളും ദർശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന മറ്റ് ഭക്തർക്ക് ദർശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹർജിയുടെ അടിസ്ഥാനം.

ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments