250 ഓളം പേർക്കാണ് അന്ന് വിഷബാധയേറ്റത്
പെരിഞ്ഞനം ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവ ത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ പെരിഞ്ഞനത്തെ സെയിൻ ഹോട്ടൽ നടത്തിപ്പുകാരായ കയ് മംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫിക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടിൽ അ സഫീർ (44) എന്നിവരെണ് കയ്‌പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്
മെയ് 25നായിരുന്നു കേസിനാസ്‌പദമായ സംഭവം പെരിഞ്ഞനം കുറ്റിലക്കടവ്’രായംമരക്കാർ വിട്ടിൽ ഉ സൈബയാണ് മരിച്ചത് 250 ഓളം പേർക്കാണ് അന്ന് വിഷബാധയേറ്റത്.
സംഭവത്തിനുശേഷം പോലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർ ക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉ ദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇത് പ്രകാരം രണ്ട് പേരും ക യമംഗലം പൊലീസിൽ കീഴടങ്ങി.