തൃശൂർ ഗവ. ലോ കോളജിൽ എസ്എഫ്ഐ-കെഎസ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്കു പരുക്കേറ്റു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ ഇൻ ചാർജ് സോണിയ ദാസ് അറിയിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ അവസാനവർഷ വിദ്യാർഥികളുടെ യാത്രയയപ്പു സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം.
കെഎസ് പ്രവർത്തകരായ യൂണിയൻ ചെയർപഴ്‌സൻ വരുൺ ഗാരി, യൂണിറ്റ് പ്രസിഡന്റ് രുദ്രൻ, വൈസ് പ്രസിഡൻ്റ് ദീപക്, യൂണിറ്റ് അംഗം കിരൺദാസ്, കെഎസ തൃശൂർ ജില്ലാ സെക്രട്ടറി അസ്‌ലം, കൊല്ലം ജില്ലാ സെക്രട്ടറി ബോബൻ എന്നിവരെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എഫ്ഐ പ്രവർത്തകരായ ഭവ്യത്ത്, എബിൻ, സഹീർ എന്നിവർക്കു തലയ്ക്കും അമർസായിക്കു കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ജനറൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ ചെയർപഴ്സൻ സ്‌ഥാനം പിടിച്ചെടുത്ത തങ്ങളുടെ സത്യപ്രതിജ്‌ഞാ ചടങ്ങിനു 2 ദിവസം മുൻപ് എസ്എഫ്ഐ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് കെഎസ് ആരോപിച്ചു.
കോളജ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊടിമരം കൊണ്ടുപോയത് എസ്എഫ്ഐ തന്നെയെന്നു സ്‌ഥിരീകരിച്ചിരുന്നു. പൂട്ടിയിട്ട കോളജിലേക്കു മതിൽച്ചാടി കടന്നതിനു കോളജ് അധികൃതർ വെസ്‌റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യാത്രയയപ്പു സമ്മേളനത്തിന്റെ നടത്തിപ്പ് പിടിച്ചെടുക്കാനുള്ള കെഎസ് യൂണിറ്റിന്റെ നീക്കമാണ് സംഘർഷത്തിനു കാരണമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സഖിൽ ദീപ് ആരോപിച്ചു.