Monday, December 2, 2024
HomeCity Newsകോഴിക്കോട്ടെ ലോഡ്‌ജിലെ യുവതിയുടെ മരണം:തൃശൂർ സ്വദേശിക്കായി തിരച്ചിൽ
spot_img

കോഴിക്കോട്ടെ ലോഡ്‌ജിലെ യുവതിയുടെ മരണം:തൃശൂർ സ്വദേശിക്കായി തിരച്ചിൽ

കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവ് അബ്ദുൽ സനൂഫിനായി അന്വേഷണം നടക്കുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്‌ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്‌ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ലോഡ്‌ജ് അധികൃതർ നടക്കാവ് പൊലീസിൽ വിവരമറിയിച്ചു. ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്‌ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചു. തുടർന്നു പുറത്തിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദു‌ൾ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട് കണ്ടെത്തി. സനൂഫിനായി അന്വേഷണം നടക്കുകയാണെന്നു നടക്കാവ് പൊലീസ് അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments