മുളങ്കുന്നത്തുകാവ്:ഉറക്കത്തിനിടയിൽ ലോറി പാഞ്ഞടുത്ത് നാല് വയസ്സുകാരനായ മകന്റെ ജീവനെടുത്തത് രമേഷിന് ഓർക്കാൻ കഴിയുന്നില്ല. കുടുംബത്തെ കണ്ണീർക്കയത്തിലേക്ക് തള്ളിവിട്ട ദുരിത പ്രഭാതമോർത്ത് വിങ്ങിപ്പൊട്ടുകയാണ് രമേഷ്. അടച്ചിട്ട റോഡിലെ ഡിവൈഡറുകൾ ഇടിച്ച് പലരുടെയും ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ലോറി നിന്നത്. മകന്റെ അടുത്ത് കിടന്ന ഭാര്യ ചിത്രയുടെ ദേഹത്തുകൂടിയും ലോറി കയറിയിരുന്നു. ചിത്രയുടെ ഇരു ചെവികളും ചതഞ്ഞരഞ്ഞ് വേർപെട്ട നിലയിലും നട്ടെല്ല് തകർന്ന നിലയിലുമാണ്.
രമേഷിന് തൊളെല്ലിനുൾപ്പെടെ പരിക്കുണ്ട്. ലോറി മുന്നോട്ടും പുറകോട്ടും തിരിച്ചതാണ് അപകടം വരുത്തിത്തീർത്തതെന്ന് രമേഷ് കണ്ണീരോടെ വിതുമ്പി. ജീവയെ അടുത്തവർഷം സ്‌കൂളിൽ ചേർക്കാനിരിക്കയാണ്. പുതിയ വസ്‌ത്രങ്ങളെല്ലാം വാങ്ങാനൊരുങ്ങുകയാണ്. ജീവയുടെ സഹോദരി നിത്യക്ക് അരയ്‌ക്കു താഴെ ചലനശേഷി കുറവാണ്. സംസാരശേഷിയും കുറവാണ്. കുട്ടിയെ ഹോസ്‌റ്റലിൽ നിർത്തി പഠിപ്പിക്കുകയാണ്.