Sunday, December 22, 2024
HomeBREAKING NEWS100% കോൺഫിഡൻ്റ് ആണ്, ടെൻഷനില്ല; ആത്മവിശ്വാസത്തിൽ യു ആർ പ്രദീപ്
spot_img

100% കോൺഫിഡൻ്റ് ആണ്, ടെൻഷനില്ല; ആത്മവിശ്വാസത്തിൽ യു ആർ പ്രദീപ്

ചേലക്കര: താൻ നൂറുശതമാനം കോൺഫിഡൻ്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും ചേലക്കരയിലെ ഇടതുസ്ഥാനാർത്ഥി യു ആർ പ്രദീപ്. നല്ല കോൺഫിഡൻസോടെയാണ് വീട്ടിൽ നിന്നിറങ്ങുന്നതെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടെൻഷനൊന്നുമില്ലെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ്, വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് കേരളം. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ ആര് ജയിച്ചുവെന്നുള്ള ഏകദേശ ചിത്രം ലഭിക്കും.

പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എൽഡിഎഫിന് വേണ്ടി പി സരിൻ യുഡിഎഫിന് വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ എൻഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാർ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്

വയനാട്ടിൽ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ മാനന്തവാടിയിലാണ് (62.61) എറ്റവും വലിയ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എൽഡിഎഫിന് വേണ്ടി സത്യൻ മൊകേരിയും എൻഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.

ചേലക്കരയിൽ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുൻ തിരഞ്ഞെടുപ്പിൽ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എൻഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എൻ കെ സുധീറും മത്സരിച്ചു.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments