Thursday, March 20, 2025
HomeCity Newsഗുരുവായൂര്‍ ഏകാദശി: 
പൊലീസ് വിളക്ക് 
ആഘോഷിച്ചു
spot_img

ഗുരുവായൂര്‍ ഏകാദശി: 
പൊലീസ് വിളക്ക് 
ആഘോഷിച്ചു

ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായുള്ള വിളക്കാഘോഷം എട്ടാം ദിവസമായ തിങ്കളാഴ്ച പൊലീസ് വിളക്കാഘോഷിച്ചു. രാവിലെയും  ഉച്ചയ്ക്കും നടന്ന മൂന്നാനകളോടെയുള്ള കാഴ്ചശീവേലി എഴുന്നള്ളിപ്പിന്  കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിലുള്ള  മേളം അരങ്ങേറി.   

ക്ഷേത്രത്തിനകത്ത് സന്ധ്യക്ക്‌ കക്കാട് രാജപ്പൻ മാരാർ, അതുൽ കെ മാരാർ എന്നിവരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി.   സാംസ്‌കാരിക സന്ധ്യ  നോർത്ത് സോൺ ഐജി  കെ സേതുരാമൻ  ഉദ്ഘാടനം ചെയ്തു. 

റിട്ട. പൊലീസ് സൂപ്രണ്ട്‌ ആർ കെ  ജയരാജ് അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ  വിജയൻ, അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ എന്നിവർ മുഖ്യാതിഥികളായി. ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമീഷണർ  കെ എം  ബിജു, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഹൗസ് ഓഫീസർ   ജി അജയകുമാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments