മതിലകം: മതിലകത്ത് ആറാംക്ലാസ് വിദ്യാർഥിയെ ചൂരൽകൊണ്ടടിച്ച കേസിലെ പ്രതിയായ അധ്യാപകൻ കെ.ജെ. ആൻ്റണി ഒളിവിൽ, മതിലകം പോലീസ് ജൂവനൈൽ ജസ്റ്റീസ് ആക്‌ട് പ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവുമാണ് ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. അധ്യാപകനെ കണ്ടെത്താൻ ഊർജിതാന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
സ്‌കൂൾ പ്രധാനാധ്യാപകൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉപിതമായ നടപടിയെടുക്കുമെന്ന് സ്‌കൂൾ മാനേജർ ഫാ. ഷൈജൻ കളത്തിൽ പറഞ്ഞു. മതിലകം സെയ്ന്റ്റ് ജോസഫ്‌സ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിക്ക് കഴിഞ്ഞ ചൊവ്വാഴ്ച്‌ചയാണ് ചൂരൽ കൊണ്ട് അടിയേറ്റത്.