Thursday, November 14, 2024
HomeThrissur Newsകോൺഗ്രസും പണാധിപത്യ സമീപനത്തിലേക്ക് മാറുന്നു: എം വി ഗോവിന്ദൻ
spot_img

കോൺഗ്രസും പണാധിപത്യ സമീപനത്തിലേക്ക് മാറുന്നു: എം വി ഗോവിന്ദൻ

ചേലക്കരെ: ആർഎസ് എസിൻ്റെയും ബിജെപിയുടെയും പണാധിപത്യ സമീപനത്തിലേക്ക് കോൺഗ്രസും കേരളത്തിൽ മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് എല്ലാക്കാലത്തും പണം വിതരണം ചെയ്യാറുണ്ട്. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച എളനാട് മണ്ഡലം റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ട് ഒരു ലോഡ്‌ജ്‌ കേന്ദ്രീകരിച്ച് പണം വിതരണം നടത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ പൊലീസ് അന്വേഷിക്കാൻ തീരുമാനിച്ചു. അവിടെ താമസിച്ചിരുന്ന ടി വി രാജേഷിന്റെയും നികേഷിന്റെയും മുറികളും പരിശോധിച്ചു. അവർ പരിശോധനയോട് സഹകരിച്ചു. കോൺഗ്രസ് നേതാക്കൾക്ക് മാത്രം എന്താണ് പ്രയാസം. നിങ്ങൾക്ക് മറയ്ക്കാനുണ്ട്. അതിന്റെ ഭാഗമാണ് ഈ പ്രയാസം. ഞങ്ങൾക്ക് ഒന്നും മറയ് ക്കാനില്ല.

കേരളത്തിൽ പണാധിപത്യം ഉണ്ടാവരുത് എന്നതിനാൽ പൊലീസ് കൃത്യമായി പരിശോധന നടത്തുന്നുണ്ട്. അത് പാടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. കള്ളപ്പണവുമായി പോകുന്നവരെ കണ്ടെത്തുന്നതിൽ ഇവർക്കെന്താണ് പ്രയാസം. അതിനെതിരെ എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തി സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നു. കേരളത്തിലെ വോട്ടർമാരെ പണം കൊടുത്ത് വാങ്ങാനാണ് ശ്രമം. അതിന് അനുവദിക്കില്ല എന്നുതന്നെയാണ് എൽഡിഎഫ് നിലപാട്.

പാലക്കാട്ട് ഡോ. പി സരിൻ വലിയ മുന്നേറ്റം നടത്തുകയാണ്. അതിനെ എതിരിടാൻ കഴിയാത്തതുകൊണ്ട് തറവേല കാണിക്കുകയാണ്. അത് പാലക്കാട്ടെ വോട്ടർമാർ തിരിച്ചറിഞ്ഞു തുടങ്ങി. എല്ലാ തെറ്റായ പ്രവണതകളേയും കള്ള പ്രചാര വേലകളേയും അതിജീവിച്ചാണ് എല്ലാക്കാലവും എൽഡിഎഫ് മുന്നോട്ട് പോകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments