തൃശൂർ: അന്ധവിശ്വാസങ്ങളിൽ കുരുങ്ങി ശ്വാസം മുട്ടുന്ന ജീവിതങ്ങൾ, നിർമിത ബുദ്ധി ഒരേ സമയം മനുഷ്യകുലത്തിൻ്റെ സുഹൃത്തും ശത്രുവും ആവുന്ന കാഴ്ചകൾ, മാലിന്യ നിർമാർജനത്തിലെ പാളിച്ചകൾ വരുത്തുന്ന ദുരന്തങ്ങൾ, ശുദ്ധജല പ്രതിസന്ധി തുടങ്ങി ഒട്ടേറെ കാഴ്ചകളാണു സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിന്റെ വേദിയിൽ അരങ്ങേറിയത്.
അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യേണ്ടതു ശാസ്ത്രാവബോധം കൊണ്ടാണെന്നു മനുഷ്യക്കുരുതിയെയും മതാചാരങ്ങളെയും വിമർശിച്ച തല എന്ന നാടകം വിളിച്ചുപറഞ്ഞു. അറിവിലേക്കു കണ്ണു തുറക്കാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മിക്ക നാടകങ്ങളുടെയും
പരിസമാപ്തി. സംസ്‌ഥാന ശാസ്ത്ര മേളയുടെ ഭാഗമായി നടത്തിയ സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ 14 ജില്ലകളിൽ നിന്നുള്ള 14 സംഘങ്ങളാണു പങ്കെടുത്തത്.
ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യരാശിയുടെ പ്രയോജനത്തിന് എന്ന പ്രധാന വിഷയമാണു ശാസ്ത്ര മേളയ്ക്കു തിരഞ്ഞെടുത്തത്. ആഗോള ജല പ്രതിസന്ധി, നിർമിത ബുദ്ധി തുടങ്ങി ഉപവിഷയങ്ങളുമുണ്ടായിരുന്നു. മേയർ എം.കെ.വർഗീസ് മത്സരങ്ങൾ ഉപവിഷയങ്ങളുമുണ്ടായിരുന്നു. മേയർ എം.കെ.വർഗീസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അധ്യക്ഷത വഹിച്ചു. മത്സരങ്ങൾ രാത്രി വൈകിയും തുടർന്നു.