പെരുമ്പിലാവ് തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട.18 ലിറ്റർ ചാരായവും 300 ലിറ്റർ വാഷും പിടികൂടി. സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് സ്വദേശി കണ്ടരത്ത് വീട്ടിൽ ജയപ്രകാശ് (54)നെയാണ് കുന്നംകുളം അഡിഷണൽ സബ് ഇൻസ്പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംസ്ഥാന പോലീസിന്റെ രഹസ്ത്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാറ്റും വാഷും പിടികൂടിയത്. പ്രതി ചാരായം വാറ്റി വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുന്നതിനിടയാണ് പോലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ വാറ്റും വാഷും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും