കുന്നംകുളം: നഗരത്തിൽ യുവാവിനെ ലഹരി മാഫിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. വടുതല സ്വദേശി ഷാഹിദ് (24) നാണ് കുത്തേറ്റത്.ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം കോടതിപ്പടി റോഡിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന രണ്ടുപേർ ബൈക്കിൽ വരികയായിരുന്ന ഷാഹിദിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ സ്കൂട്ടറിൽ ഉണ്ടായിരുന്നവരിൽ ഒരാൾ കത്തിയെടുത്ത് ഷാഹിദിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ സാരമായി പരുക്കേറ്റ ഷാഹിദിനെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു