വായിൽ കപ്പലോടിക്കുന്ന പോർക്ക് കൊണ്ടാട്ടവും മട്ടൻ ലിവർക്കറിയും വേണമെങ്കിൽ വണ്ടി നേരെ വിട്ടോ നമ്മടെ കുട്ടനെല്ലൂർക്ക്.എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണി മുതൽ രാത്രി പതിനൊന്നുവരെ രാജേഷേട്ടനും പിള്ളേരും സെറ്റാണ്.ആടിന്റെ ഈരകുല ,ചിക്കൻ കൊണ്ടാട്ടം ,ബീഫ് ഫ്രൈ ഐറ്റം ഏതായാലും ഇവിടെ കമോൺ.
“കുട്ടനെല്ലൂരിൽ അഞ്ചു വർഷമായി ഞങ്ങളുണ്ട് .നമ്മള് കൊടുക്കുന്ന ഫുഡ് നല്ലതല്ലെങ്കിൽ ഇത്രയും കാലം ഇവിടെ പിടിച്ചു നില്ക്കാൻ പറ്റില്യലോ,അതാണ് ഞങ്ങൾക്ക് നൽകാനുള്ള വാക്ക് .”രാജേഷ് രാഘവൻ പറഞ്ഞു തുടങ്ങി .
ആദ്യം ഹോട്ടലിൽ ജോലിക്ക് പോയിരുന്നു ഞാൻ .ജീവിതം എന്നും ഓട്ടം ആണല്ലോ ,അങ്ങനെ അത് നിർത്തിയിട്ടാണ് തട്ടുകട തുടങ്ങിയത് .അപ്പോ എന്ത് പേര് വേണം എന്നായി ആലോചന, ആലോചിച്ചപ്പോ എന്നെ എല്ലാരും രാജേഷേട്ടൻ ന്നാണ് വിളിക്യാ, അതുകൊണ്ടുതന്നെ എന്റെ കടയെയും ആൾക്കാർ അങ്ങനെ വിളിച്ചു തുടങ്ങി. .
ഇപ്പോൾ അഞ്ചുകൊല്ലം ആയി രാജേഷേട്ടന്റെ തട്ട്കട എന്ന പേരിൽ അറിയപ്പെടുന്നു.
ഫാമിലി ഫുൾ സപ്പോർട്ടോടെ കൂടെയുണ്ട്.
കുക്കിങ് എല്ലാം വീട്ടിൽ തന്നെയാണ്.ഭാര്യ ശരണ്യയും മകൻ അഭിജിത്തും എല്ലാത്തിനും ഒപ്പമുണ്ട് .
രണ്ടു സഹായികൾ കൂടെയുണ്ട് പാചകത്തിൽ,അംബികയും രഹനയും.സാധനങ്ങൾ വാങ്ങാനും പാർസൽ ചെയ്യാനുമൊക്കെയായി അളിയൻ സുനിൽ സദാ റെഡിയാണ് .
കുട്ടനെല്ലൂരിലും തൃശൂരിലും ഉള്ളവരുടെ ശ്രദ്ധയിലേക്ക് ഈ കടയെയും ഞങ്ങൾ പരിചയപ്പെടുത്തുന്നു .
ആരോഗ്യം പോലെ പ്രധാനമാണല്ലോ നമ്മൾ കഴിക്കുന്ന ആഹാരവും .
ന്യൂസ് ഡെസ്ക് @തൃശൂർ ടൈംസ്