നവരാത്രി എന്ന സംസ്കൃത പദത്തിന് ഒമ്പത് രാത്രികൾ എന്നാണ് അർത്ഥം. നവരാത്രി ഉത്സവത്തിൽ ശക്തിയുടെ (ദേവി )ഒമ്പത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിലെ പൂജകൾക്കും പ്രത്യേകതകളുണ്ട്. ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു.
നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതിദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മിദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ.കാലദേശങ്ങൾക്കതീതമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ ലക്ഷ്യം ഒന്നു തന്നെ. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെമേൽ നന്മയ്ക്കുണ്ടാകുന്ന വിജയത്തേയുമാണ് സൂചിപ്പിക്കുന്നത്.
നവരാത്രി ഉത്സവമെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക പൂജവയ്പ്പാണ് . വിവധങ്ങളായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ അന്നേ ദിവസങ്ങളിൽ തങ്ങളുടെ ആയുധങ്ങൾ പൂജവയ്ക്കുന്നു. കുട്ടികൾ അവരുടെ പഠനോപകരണങ്ങളും ദേവീപ്രീതിയ്ക്കായി സമർപ്പിക്കും ദുർഗാഷ്ടമി ദിവസത്തെ സായാഹ്നഹ്നത്തിലാണ് പൂജ വയ്ക്കുന്നത്. പൂജവയ്ക്കുന്നത് ക്ഷേത്രങ്ങളിലോ വീടുകളിലോ ആവാം.ഇവയ്ക്കൊപ്പം ദേവീ രൂപവും പുഷ്പങ്ങളും ഒരുക്കി നിലവിളക്കും കൊളുത്തി വയ്ക്കണം. പൂജവയ്പ്പിന്റെ രണ്ടാം ദിവസം മഹാനവമിയാണ് . മൂന്നാം ദിവസമായ വിജയദശമിയിൽ ശുഭകർമ്മങ്ങൾക്ക് ആരംഭം കുറിയ്ക്കാം. വിജയസൂചകമായ ഈ ദിവസം രാവിലെ ക്ഷേത്ര ദർശനത്തിനുശേഷം ദേവിയുടെ തിരുമുമ്പിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന പൂജവെച്ചിരിക്കുന്ന ആയുധങ്ങളും മറ്റും തിരികെ എടുക്കാവുന്നതാണ്. ദേവീപ്രീതി സമ്പാദിക്കുന്ന ഈ ദിവസം ”ഹരീ ശ്രീ ഗണപതയേ നമ: ” എന്ന് അരിയിൽ എഴുതിക്കൊണ്ട് കുരുന്നുകൾ അക്ഷരലോകത്തേയ്ക്ക് പിച്ചവെച്ചുതുടങ്ങും.
ബൊമ്മക്കൊലു
നവരാത്രി ആഘോഷങ്ങൾക്ക് ഓരോ ജനവിഭാഗത്തിനും ഇടയിൽ അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട് . അതിലൊന്നാണ്
ബൊമ്മക്കൊലു. നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. ചെറുതും വലുതുമായ രൂപങ്ങൾ മണ്ണിൽ നിർമ്മിച്ച് ആ രൂപത്തെ ഭംഗിയായി അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷം കൂടിയാണ് നവരാത്രി. ഇത്തരത്തിൽ അലങ്കരിച്ച ബൊമ്മക്കൊലു സർവ്വ ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.ബൊമ്മക്കൊലു എന്ന പദം ‘പാവ’ എന്നർത്ഥം വരുന്ന ‘ബൊമ്മ’ എന്നതും ‘പടികൾ’ എന്നർത്ഥം വരുന്ന ‘കൊലു’ എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ്.നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്. പടികൾക്കു മുകളിൽ വർണ്ണാഭമായ പട്ട് തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.
പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ ചിത്രീകരിക്കുന്നത്.
ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി.
കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതല്‍ ഒന്‍പതു ദിവസമാണ് ആഘോഷം. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒന്‍പതു ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്‍ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം .
വിജയദശമി
“സരസ്വതി നമസ്തുഭ്യം
വരദേ കാമ രൂപിണേ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ” -കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ദുര്‍ഗ മഹിഷാസുരനെ ജയിച്ചെന്ന കഥ വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനാന്ധകാരം നശിച്ചു എന്നതിന്റെ സൂചനയായി കണക്കാക്കാം.നവരാത്രി ഉത്സവമെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക പൂജവയ്പ്പാണ് . വിവധങ്ങളായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ അന്നേ ദിവസങ്ങളിൽ തങ്ങളുടെ ആയുധങ്ങൾ പൂജവയ്ക്കുന്നു.
കുട്ടികൾ അവരുടെ പഠനോപകരണങ്ങളും ദേവീപ്രീതിയ്ക്കായി സമർപ്പിക്കും ദുർഗാഷ്ടമി ദിവസത്തെ സായാഹ്നഹ്നത്തിലാണ് പൂജ വയ്ക്കുന്നത്. പൂജവയ്ക്കുന്നത് ക്ഷേത്രങ്ങളിലോ വീടുകളിലോ ആവാം.ഇവയ്ക്കൊപ്പം ദേവീ രൂപവും പുഷ്പങ്ങളും ഒരുക്കി നിലവിളക്കും കൊളുത്തി വയ്ക്കണം. പൂജവയ്പ്പിന്റെ രണ്ടാം ദിവസം മഹാനവമിയാണ് . മൂന്നാം ദിവസമായ വിജയദശമിയിൽ ശുഭകർമ്മങ്ങൾക്ക് ആരംഭം കുറിയ്ക്കാം. വിജയസൂചകമായ ഈ ദിവസം രാവിലെ ക്ഷേത്ര ദർശനത്തിനുശേഷം ദേവിയുടെ തിരുമുമ്പിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന പൂജവെച്ചിരിക്കുന്ന ആയുധങ്ങളും മറ്റും തിരികെ എടുക്കാവുന്നതാണ്. ദേവീപ്രീതി സമ്പാദിക്കുന്ന ഈ ദിവസം ”ഹരീ ശ്രീ ഗണപതയേ നമ: ” എന്ന് അരിയിൽ എഴുതിക്കൊണ്ട് കുരുന്നുകൾ അക്ഷരലോകത്തേയ്ക്ക് പിച്ചവെച്ചുതുടങ്ങും.ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തരസങ്കല്‍പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തുലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
-ആരുണി