പാലക്കാട്| സ്‌കൂള്‍ ബസ് ഇടിച്ച് പരുക്കേറ്റ ആറ് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. സെന്റ് തോമസ് എരിമയൂര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിക്കാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട് ബസിലെത്തിയ ത്രിതിയ ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
കുട്ടി റോഡ് മുറിച്ച് കടക്കുന്നത് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റ ത്രിതിയയെ കോവൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.