വടക്കാഞ്ചേരി ഗ്രാമത്തിന്റെ മരുമകളായിരുന്നു കവിയൂർ പൊന്നമ്മ. റോസി, രാജൻ പറഞ്ഞ കഥ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രശസ്തനായ നിർമാതാവ് വടക്കാഞ്ചേരി ഗ്രാമം പല്ലൂർ മഠത്തിൽ മണിസ്വാമിയെയാണ് അവർ വിവാഹം കഴിച്ചത്. പിന്നീട് ഇവരുടെ താമസം എറണാകുളത്തേക്ക് മാറ്റി.
വടക്കാഞ്ചേരിയുമായി ഹൃദയബന്ധങ്ങൾ സൂക്ഷിച്ചിരുന്ന പൊന്നമ്മ പ്രിയ കൂട്ടുകാരി കെപിഎസി ലളിതയുടെ എങ്കക്കാട് വീട്ടിലും ഉത്രാളിക്കാവ് പൂരത്തിനും ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഓടിയെത്താറുണ്ട്. ഉത്രാളിക്കാവ് പൂരം വെടിക്കെട്ട് ആസ്വദിക്കാറുമുണ്ട്. കവിയൂർ പൊന്നമ്മയുടെ വിയോഗം കലാ പാരമ്പര്യമുള്ള വടക്കാഞ്ചേരിയേയും ദുഃഖത്തിലാഴ്ത്തി .