പ്രശസ്ത എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു.ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായിഅറുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഏങ്ങണ്ടിയൂര്‍ മാമുവിന്റെയും പനക്കല്‍ കാളിക്കുട്ടിയുടേയും നാലാമത്തെ മകനാണ് അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍ പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. ഏങ്ങണ്ടിയൂരില്‍ സ്‌കൂള്‍ തുടങ്ങിയതും ഗുരുദേവന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. ആ സ്‌കൂളിലാണ് വേലായുധന്‍ വിദ്യാഭ്യാസം തുടങ്ങിയത്.
