തൃശ്ശൂരിൽ കെ എസ് ആർ ടി സി ബസിടിച്ചു തകർന്ന ശക്തൻതമ്പുരാൻെറ പ്രതിമ പുനർനിർമ്മിക്കാനായി ക്രൈയിൻ ഉപയോഗിച്ച് മാറ്റി. പ്രതിമ നിർമ്മിച്ച ശിൽപി കുന്നുവിള എം.മുരളിയുടെ നേതൃത്വത്തിൽത്തന്നെയാണ് പ്രതിമ പുനഃനിർമ്മിക്കുന്നത്. ശിൽപ്പിയുടെ പ്രാവീണ്യവും മുൻപരിചയവും ശക്തൻ തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് കുന്നുവിള എം.മുരളി തന്നെ മതി പ്രതിമ പുന:നിർമ്മിക്കാൻ എന്ന തീരുമാനത്തിലെത്തിച്ചത്. ശിൽപിയുടെ നേതൃത്വത്തിൽ പ്രതിമ തിരുവനന്തപുരത്ത് പാപ്പനംകോട് സിഡ്കൊ വ്യവസായ പാർക്കിലേക്ക് മാറ്റുന്നതിനോടനുബന്ധിച്ചാണ് മന്ത്രി ശക്തൻ സ്റ്റാൻ്റിൽ എത്തിയത്. സിഡ്കോയിൽ വെച്ചായിരിക്കും പുന:നിർമ്മാണം.