തൃശൂർ: തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികൾക്ക് രോഗബാധയേറ്റതായി സംശയമുണ്ട്. ബാംഗ്ലൂരിലെ എസ്ആർഡിഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അണുബാധ പകരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. മണ്ണുത്തി വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും.
പത്ത് കിലോമീറ്റർ ചുറ്റളവിൽരോഗനിരീക്ഷണ മേഖലയായിപ്രഖ്യാപിച്ചിട്ടുണ്ട്. നടപടിപൂർത്തിയാക്കിയാൽ ഉടൻഅണുനശീകരണ നടപടി നടപ്പിലാക്കാൻനിർദ്ദേശം. പന്നികളിൽ മാത്രം കണ്ടുവരുന്നഈ രോഗം മറ്റു മൃഗങ്ങളിലേക്കോമനുഷ്യരിലേക്കോ പകരുവാൻസാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ആഫ്രിക്കൻപന്നിപ്പനി (ASF) വളർത്തുപന്നികളിലുംകാട്ടുപന്നികളിലും ഉണ്ടാകുന്നപകർച്ചവ്യാധിയായ ഒരു വൈറൽരോഗമാണ്. 100% വരെയാണ് രോഗത്തിന്റെമരണനിരക്ക്. ഇത് മനുഷ്യൻ്റെആരോഗ്യത്തിന് അപകടകരമല്ല.പന്നി ഫാമുകൾക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് രോഗബാധ മൂലം ഏൽക്കുന്നത്. ഉയർന്ന പ്രതിരോധശേഷിയുള്ള വെറസുകളാണിവ. വസ്ത്രങ്ങൾ, ബൂട്ടുകൾ, ചക്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയിൽ ഇതിന് അതിജീവിക്കാൻ കഴിയും. പന്നി ഇറച്ചി ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ വസ്തുക്കളിലും ഇവ അതിജീവിക്കും.കൃത്യമായ പ്രതിരോധ രീതികൾ അവലംബിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.



