Wednesday, November 19, 2025
HomeThrissur Newsതൃശൂർ കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം, വണ്ടിക്കുള്ളിൽ പാൻ മസാലയും വിദേശമദ്യക്കുപ്പികളും
spot_img

തൃശൂർ കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം, വണ്ടിക്കുള്ളിൽ പാൻ മസാലയും വിദേശമദ്യക്കുപ്പികളും

കുന്നംകുളം: തൃശൂർ കാണിപയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. കേച്ചേരി സ്വദേശി 60 വയസ്സുള്ള സുരേഷാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ കാറിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെടുത്തു.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ സുരേഷിനെ കസ്റ്റഡിയിലെടുത്തു. ഇടിയേറ്റ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആ‍ക്കും സാരമായ പരിക്കേറ്റിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments