എ.കെ. ശിവദാസന്റെ മൂന്ന് നോവലെറ്റുകളുടെ സമാഹാരമായ നട്ടുച്ച പ്രേതം സെപ്തംബർ 26-ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ പ്രകാശനം ചെയ്യുന്നു.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്കർ മീഡിയ പബ്ലിക്കേഷന്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നു. നോവലെറ്റ് സമാഹാരത്തോടൊപ്പം, അദ്ദേഹത്തിന്റെ കൊങ്ങിണിപ്പൂക്കളുടെ നാട്ടുപാത എന്ന കഥാസമാഹാരവും ഒരുമിച്ച് പുറത്തിറങ്ങുന്നു. ഇതോടെ ശിവദാസന്റെ പ്രസിദ്ധീകരണങ്ങളുടെ എണ്ണം ഒൻപതാകുന്നു.
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ജീവനക്കാരനായ ശിവദാസൻ, സാഹിത്യ പ്രവർത്തനത്തോടൊപ്പം ഗ്രന്ഥശാല പ്രവർത്തകനായും അറിയപ്പെടുന്ന വ്യക്തിയാണ്.
ആമ്പല്ലൂർ എഴുത്തകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രകാശന ചടങ്ങിലേക്ക് സാഹിത്യസ്നേഹികളെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി കെ. സുധാകരൻ നെല്ലായി അറിയിച്ചു.
ചടങ്ങിൽ ഡോ. ശശിധരൻ കളത്തിങ്കൽ, കൃഷ്ണൻ സൗപർണിക, പ്രൊഫ. സി. രവീന്ദ്രനാഥ്, പ്രൊഫ. എം. ഹരിദാസ്, പ്രൊഫ. ജോൺ തോമസ്, സന്തോഷ് ചോലയിൽ, രാജൻ നെല്ലായി, അഗസ്റ്റിൻ കുട്ടനെല്ലൂർ, എൻ.പി. ധനം, സനിത അനൂപ്, പഞ്ചമി ജയശങ്കർ, ഷിനി ബിജു, ശിവദാസൻ എ.കെ., സി.പി. സജീവൻ എന്നിവർ പങ്കെടുക്കുന്നു.


