മത്സരർത്ഥികൾ തമ്മിലുള്ള കലഹം അതിരുവിട്ടതാണോ ആരെങ്കിലും മോശമായ സംസാരം നടത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പകരം ഇനി ആശയവിനിമയം ഞാൻ നിർത്തിവയ്ക്കുന്നു എന്നാണ് ബിഗ് ബോസ് അനൗൺസ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് സീസൺ സെവൻ ആദ്യ ആഴ്ച വിജയകരമായി പൂർത്തിയാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്. വീക്കെൻഡ് എപ്പിസോഡും അതി ഗംഭീരമായി തന്നെ പൂർത്തിയാക്കിയിരുന്നു. മോഹൻലാൽ പതിവുപോലെ എത്തിയ രണ്ടു എപ്പിസോഡുകളും ടിആര്പി റേറ്റിൽ കുത്തിക്കുകയും ചെയ്തു. എന്നാൽ പുതിയ പ്രമോ ആണ് ആരാധകരെയും മത്സരാർത്ഥികളെയും ഒരേ പോലെ ഞെട്ടിച്ചത്. ബിഗ് ബോസ് സീസൺ 7 താത്കാലികമായി നിർത്തിവയ്ക്കുന്നു എന്നാണ് അനൗൺസ്‌മെന്റ് വന്നത്.
ബിഗ് ബോസ് സീസൺ ഏഴ് നിർത്തിവയ്ക്കുന്നു. നിങ്ങളുടെ കണ്ടന്റുകൾ ഇനി ആവശ്യമില്ലെന്നും നിങ്ങളുമായി യാതൊരു ആശയവിനിമയം ഇനി നടത്തില്ലെന്നും ആണ് ബിഗ് ബോസ് അനൗൺസ് ചെയ്തിരിക്കുന്നത്. എന്നാൽ കാരണം വ്യക്തമായി പറയാതെയുള്ള പ്രമോ ബിഗ് ബോസിന്റെ അടുത്ത പണി ആയിരിക്കുമെന്നും പ്രാങ്ക് ആയിരിക്കുമെന്നും കമന്റുകൾ നിറയുന്നുണ്ട്.


