Saturday, December 13, 2025
HomeEntertainmentപൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ ഡിജിപിക്ക്‌ പരാതി നൽകി കുക്കു പരമേശ്വരൻ
spot_img

പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ ഡിജിപിക്ക്‌ പരാതി നൽകി കുക്കു പരമേശ്വരൻ

നടി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ നടി കുക്കു പരമേശ്വരൻ ഡിജിപിക്ക്‌ പരാതി നൽകി. മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.

താരസംഘടനയായ ‘അമ്മ’യിലെ വനിതാ അംഗങ്ങളുടെ പരാതി അടങ്ങിയ മെമ്മറി കാർഡ് കുക്കു പരേമശ്വരൻ ചോർത്തി നൽകി എന്നായിരുന്നു നടികളുടെ ആരോപണം. ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്ന് കുക്കു പരമേശ്വരൻ വ്യക്തമാക്കണമെന്നായിരുന്നു ഉഷ ഹസീന, പൊന്നമ്മ ബാബു ഉൾപ്പെടെയുള്ള നടിമാർ ആരോപിച്ചിരുന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വന്നതിന് പിന്നാലെയാണ് മെമ്മറികാർഡ് വിവാദം തലപൊക്കിയതെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും കുക്കു പരമേശ്വരന്‍ നല്‍കിയ പരാതയില്‍ പറയുന്നു. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ച് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാണ് ശ്രമമെന്നും പരാതിയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments