രണ്ടുപേരും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. എനിക്ക് നടക്കാ തെപോയ ഒരാഗ്രഹമുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി സംസാരിച്ചു കേൾക്കണം എന്നത്. വി.കെ.എന്നിനോട് ഇതിനെക്കുറിച്ച് പറഞ്ഞു. ശ്രീനിയോടു പറഞ്ഞപ്പോൾ നാളെ പോകാം എന്നായി. പിന്നെ നീട്ടിനീട്ടി കൊണ്ടുപോയി. ശ്രീനിയുടെ അലംഭാവം കാരണം അത് നടക്കാതെ പോയി. സാഹിത്യത്തിലെ ശ്രീനിവാസനാണ് വി.കെ.എൻ. അല്ലെങ്കിൽ സിനിമയിലെ വി.കെ.എന്നാണ് ശ്രീനിവാസൻ എന്നും പറയാം.

ശ്രീനിവാസന്റ സംസാരത്തിലാണ് വി.കെ.എൻ. ടച്ച് ഒരിക്കൽ ഞാനും ശ്രീനിയും എയർപോർട്ടിൽ നില്ക്കുമ്പോൾ ഒരാൾ ഓടിവന്നു: ‘ഓ ശ്രീനി വാസൻ, ചിന്താവിഷ്ടയായ ശ്യാമള ഞാൻ പത്തുപ്രാവശ്യം കണ്ടുകേട്ടോ.’

“അതെന്താ ഒമ്പതുപ്രാവശ്യം കണ്ടിട്ടും നിങ്ങൾക്കത് മനസ്സിലായില്ലേ, ഇതായിരുന്നു ശ്രീനിയുടെ മറുപടി.



