ടി ജി രവി,ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “ഫാമിലി സർക്കസ് ” എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂർ അഖില കേരള എഴുത്തച്ഛൻ സമാജം ഹാളിൽ നടന്നു.
നിർമ്മാതാവ് നെൽസൺ ഐപ്പ് (മധുര രാജ) നടൻ ടി ജി രവി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി .നടൻ ശിവജി ഗുരുവായൂർ സ്വിച്ചോൺ നിർവഹിച്ചപ്പോൾ സംവിധയകൻ വേണു ബി നായർ ആദ്യ ക്ലാപ്പടിച്ചു.ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സീമന്ത് ഉളിയിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കോബ്ര രാജേഷ്,നിഷ സാരംഗ് , ബിഗ് ബോസ് താരം ജിന്റോ,ഡോക്ടർ രജിത് കുമാർ,നന്ദകിഷോർ , കിരൺ രാജ്, ജോമോൻ ജോഷി, വിജെ മച്ചാൻ,രേണു സുധി,ദാസേട്ടൻ കോഴിക്കോട്,പ്രതീഷ് പ്രകാശ്,അമയ പ്രസാദ്, ഹാപ്പി ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു.ബിൻസീർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സന്ദീപ് പട്ടാമ്പിയുടേതാണ്തിരക്കഥയും സംഭാഷണവും.സംഗീതം-മോഹൻ സിത്താര,മിനീഷ് തമ്പാൻ,എഡിറ്റർ-ആശിഷ് ശിവൻ.


