Saturday, December 13, 2025
HomeEntertainmentകെട്ടിപ്പിടിക്കുന്നതും തൊടുന്നതും എനിക്കിഷ്ടമല്ല- നിത്യ മേനോൻ
spot_img

കെട്ടിപ്പിടിക്കുന്നതും തൊടുന്നതും എനിക്കിഷ്ടമല്ല- നിത്യ മേനോൻ

ആരാധകരെ പോലെ ഹേറ്റേഴ്സും ഉള്ള നടി ആണ് നിത്യ മേനോൻ. വലിയ ഹിറ്റുകളുടെ ഭാ​ഗം ആയിട്ടും നടിയ്ക്ക് ജനപ്രീതി വളരെ കുറവാണ്. മാസങ്ങൾക്ക് മുമ്പ് കാതലിക്ക നേരമില്ലെ എന്ന സിനിമയുടെ ഇവന്റിൽ നടി ഒരാൾക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് വിമർശിക്കപ്പെട്ടിരുന്നു. ഇതേ ഇവന്റിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുന്നുണ്ട്. ആളുകളെ സ്ഥാനം നോക്കി നിത്യ വേർതിരിവോടെ കാണുന്നു എന്ന വിമർശനം വന്നു. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി നിത്യ സംസാരിക്കുന്നുണ്ട്.

ആളുകൾ നല്ലതാണോ മോശമാണോ എന്ന് ഞാൻ ജ‍ഡ്ജ് ചെയ്യാറില്ല. എനർജികൾ എനിക്ക് ഫീൽ ചെയ്യാം. അതുകൊണ്ടാണ് ഞാൻ ആളുകളുമായി ഫിസിക്കലായി അധികം ഇന്റരാക്ട് ചെയ്യാത്തത്. കെട്ടിപ്പിടിക്കലും കെെ കൊടുക്കലും എനിക്ക് അൺ കംഫർട്ടബിളാണ്. കാരണം ഇത്തരം കാര്യങ്ങൾ അല്ലെങ്കിലേ എനിക്ക് ഓവർലോഡഡ് ആണ്. ഷൂട്ടിം​ഗിൽ ഒരുപാട് പേരുണ്ടാകും.

ചില സമയത്ത് എല്ലാവരുമായും ഇന്റരാക്ട് ചെയ്യുന്നത് എന്നെ അസ്വസ്ഥയാക്കും. എനിക്ക് ഒരാളെ കെട്ടിപ്പിടിക്കേണ്ടെന്ന് തോന്നുന്നെങ്കിൽ അതിനർത്ഥം ആ വ്യക്തി മോശമാണെന്നല്ല. എനിക്ക് എല്ലാവരെയും തൊടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യേണ്ട. താൻ വലിയ ആളായത് കൊണ്ടല്ല. ഇന്ത്യയിലെയും ജപ്പാനിലെയും പഴയ സംസ്കാരം ആളുകൾക്ക് കെെ കൊടുക്കലും കെട്ടിപ്പിടിക്കലുമല്ല. കെെ കൂപ്പി വണങ്ങലാണെന്നും നിത്യ മേനോൻ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. ഇപ്പോഴും തന്റെ വസ്ത്രങ്ങൾ താൻ തന്നെയാണ് അലക്കാറെന്ന് നിത്യ മേനോൻ പറയുന്നു. അടുത്തിടെ എന്നെ അയൽക്കാർ ഫോൺ ചെയ്തു. ഞങ്ങൾക്ക് ഒരാളാണ് വീ‌ട്ടിലെ ജോലി ചെയ്യുന്നത്. അവർ നാട്ടിൽ പോയതിനാൽ കുറച്ച് ദിവത്തേക്ക് ജോലിക്ക് വരില്ല. ഞങ്ങൾ ഇപ്പോൾ യാത്ര ചെയ്ത് വന്നതേയുള്ളൂ. ഒരുപാട് വസ്ത്രങ്ങൾ കഴുകാനുണ്ടെന്ന് പറഞ്ഞു.

അപ്പോഴാണ് ആളുകൾ സ്വന്തം കാര്യം ചെയ്യാൻ എത്രമാത്രം മറ്റുള്ളവരെ ആശ്രയിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത്. മൂന്ന് ദിവസം ജോലിക്കാർ വന്നില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. അടിസ്ഥാന കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റും. ഓക്കെ കൺമണി എന്ന സിനിമ ചെയ്യുന്ന സമയത്ത് എന്റെ വസ്ത്രങ്ങൾ ഞാൻ ഹാൻഡ് വാഷ് ചെയ്യുകയായിരുന്നു. അച്ഛൻ എന്റെ കണ്ട് ആരും ഇത് വിശ്വസിക്കില്ലെന്ന് പറഞ്ഞു.

കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതൊരു നിയമം പോലെയാണ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കർമ്മയുണ്ട്. നിങ്ങൾ‌ എന്നോട് ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് നടന്ന് കഴിഞ്ഞു എന്ന വാക്കുകൾ അടുത്തിടെ ഞാൻ കേട്ടു. ഒരാൾ നമ്മളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ആ വേദന അവർ അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments